കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 11 കേസുകള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, ചിതറ, കുളക്കട, കുമ്മിള്‍, നിലമേല്‍, ഉമ്മന്നൂര്‍, പൂയപ്പള്ളി, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് കേസുകളില്‍ പിഴ ഈടാക്കുകയും 138 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, നീണ്ടകര, തഴവ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് കേസുകളില്‍ പിഴയീടാക്കി. 65 കേസുകളില്‍ താക്കീത് നല്‍കി.
തൃക്കരുവ, പൂതക്കുളം, ചാത്തന്നൂര്‍, കൊല്ലം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പരിശോധനയില്‍ 61 കേസുകള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരിലെ ശാസ്താംകോട്ട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക് ഭാഗങ്ങളില്‍ 46 കേസുകള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി
പത്തനാപുരം, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി. ജി. ഷിജിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.