എറണാകുളം: ലോക ഹീമോഫിലിയ ഫെഡറഷൻന്റെ ട്വിൻസ് ഓഫ് ദി ഇയർ അവാർഡ് ആലുവ ജില്ലാ ആശുപത്രി ഹീമോഫീലിയ കേന്ദ്രം കരസ്ഥമാക്കി. ഹീമോഫീലിയ രോഗനിർണയം മെച്ചപ്പെടുത്തുന്നതിനും ഹീമോഫീലിയയും മറ്റ് രക്തസ്രാവസംബന്ധമായ പാരമ്പര്യ ഉള്ള ആളുകൾക്ക് പരിചരണവും ചികിത്സയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ സ്പോൺസർ ചെയ്യുന്ന ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റർ (എച്ച്ടിസി) ട്വിൻസ് ഓഫ് ദി ഇയർ അവാർഡ് ട്വിന്നിംഗ് പാർട്ണറായ ന്യൂ ക്യാസിൽ ഹീമോഫീലിയ ചികിത്സ കേന്ദ്രം, ഗ്ലാസ്ഗോയിനോടൊപ്പമാണ് ആലുവ ഹീമോഫീലിയ ചികിത്സാ കേന്ദ്രം പങ്കിട്ടത്.
രണ്ട് കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ഡോ.എൻ. വിജയകുമാർ, ഡോ. ടീന ബിസ്, എന്നിവരെ ആദരിച്ചു. ഇരട്ട ഹീമോഫീലിയ ചികിത്സാ കേന്ദ്രളായി തിരഞ്ഞെടുക്കപെടുന്ന സ്ഥാപനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും വിവരങ്ങൾ പങ്കിടുകയും ചെയ്യുക എന്നതാണ് ട്വിന്നിംഗ് പ്രോജെക്ടിലൂടെ ലക്ഷ്യമിടുന്നത്.അറിവ്, വൈദഗ്ദ്ധ്യം, അനുഭവം, കഴിവുകൾ, വിഭവങ്ങൾ എന്നിവ കൈമാറുന്ന പരസ്പര പ്രയോജനകരമായ പങ്കാളിത്തം ഈ പദ്ധതിയിലൂടെ സാധ്യമാക്കുന്നു.
ആഗോള തലത്തിൽ ഹീമോഫീലിയ പരിചരണം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത നിരവധി വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ അന്തർദേശീയ പ്രോഗ്രാമുകളിൽ ഒന്നാണ് ട്വിനിംഗ്. നിർദ്ദിഷ്ട കേസുകളുടെ മാനേജ്മെന്റ്, ക്ലിനിക്കൽ, ലബോറട്ടറി പരിശീലനം, ഉപകരണങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും സംഭാവന, ഗവേഷണ പ്രോജക്ടുകൾ എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള മൊത്തം 36 ചികിത്സാ കേന്ദ്രങ്ങൾ ട്വിനിംഗ് പ്രോഗ്രാമിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും ബന്ധിപ്പിച്ചിരിക്കുന്നു.
ട്വിന്നിംഗ് പാർട്ണർമാരുടെ പ്രവർത്തനങ്ങൾ വാർഷിക അടിസ്ഥാനത്തിൽ അവലോകനം ചെയ്യപ്പെടുകയും സാധാരണയായി 3-5 വർഷം വരെ നിലനിൽക്കുകയും ചെയ്യും.ഇരട്ട കേന്ദ്രങ്ങൾക്ക് വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയിൽ നിന്നുള്ള സാമ്പത്തിക സഹായവും കൂടാതെ പതിവ് വാർഷിക ഗ്രാന്റുകളും നിർദ്ദിഷ്ട പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിന് അധിക ഫണ്ടിംഗിന് അപേക്ഷിക്കാനുള്ള സാധ്യതയും ലഭ്യമാണ്. കൂടാതെ, വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ പ്രാദേശിക പ്രോഗ്രാം ഓഫീസർമാരിൽ നിന്ന് തുടർച്ചയായ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും ലഭിക്കും.