മലപ്പുറം: തിരൂരങ്ങാടി നഗരസഭയില്‍ വാര്‍ഷിക പദ്ധതിയില്‍ വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ലിസ്റ്റ് അന്തിമമാക്കി കൗണ്‍സില്‍ യോഗം അംഗീകരിച്ചു, കിച്ചണ്‍ ബിന്‍, വയോധികര്‍ക്ക് കട്ടില്‍ എന്നീ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തെരുവ് വിളക്കുകളുടെ പരിപാലനം കാര്യക്ഷമമാക്കാനും നിലാവ് പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. സി.പി സുഹ്റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മയില്‍, എം. സുജിനി, ഇ.പി ബാവ, വഹീദ ചെമ്പ, ഇ.ഭഗീരഥി എന്നിവര്‍ സംസാരിച്ചു.