ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധിപീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാ മത്സര വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സമ്മാനങ്ങളും സാക്ഷ്യപത്രവും നല്‍കി.

സ്വാതന്ത്ര്യസമര കാലഘട്ടത്തെക്കുറിച്ചുള്ള പുസ്തകവും ഒരു സാഹിത്യ കൃതിയും പി. ആര്‍. ഡി പ്രസിദ്ധീകരിച്ച ഗാന്ധിസൂക്തങ്ങള്‍ എന്നിവയാണ് സമ്മാനമായി നല്‍കിയത്.
കൊട്ടിയം ഓക്‌സിലിയം സ്‌കൂളിലെ പത്താം ക്ലാസുകാരന്‍ എസ്. അദ്വൈത്, ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ബി. ആര്‍. ദിയ രൂപ്യ, അജ്മല്‍ മുഹമദ് എന്നിവരായിരുന്നു വിജയികള്‍. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണ്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി. ആര്‍. കൃഷ്ണ കുമാര്‍ എന്നിവരും പങ്കെടുത്തു.