ജില്ലയിൽ മഴയെത്തുടർന്നുണ്ടായ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിച്ച് വരുന്നതായും ഇനി പരിഹരിക്കാനുള്ളത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്നും വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. വൈദ്യുതി കമ്പികൾ പൊട്ടി വീണത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ കമ്പിൽ തൊടാതിരിക്കാനും ഉടനെ ബന്ധപ്പെട്ട സെക്ഷൻ ഓഫീസുകളിൽ വിവരം അറിയിക്കണമെന്നും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.കെ രാജീവ് അറിയിച്ചു.