സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ്  ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റില്‍)യില്‍ എനര്‍ജി മാനേജ്മെന്റ് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഒരു മാസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സര്‍വ്വേ ടെക്‌നിഷ്യന്മാരെ നിയമിക്കുന്നു. ഐ.ടി.ഐ അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത ബിരുദം ആണ് യോഗ്യത.
താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വ്യാഴാഴ്ച (ഒക്ടോബര്‍ 21) 10ന് തിരുവല്ലത്തെ സി-ഡിറ്റിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.cdit.org/ 9895788233/9895788334