കൊണ്ടോട്ടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഡിഎസ് ലെവല്‍ കോര്‍ഡിനേറ്റര്‍ (സി.എല്‍.സി), വാര്‍ഡ് ലെവല്‍ ഫെസിലിറ്റേറ്റര്‍ ഹോംഷോപ്പ് ഓണര്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്കോ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ക്കോ അപേക്ഷിക്കാം.

ഓരോ സിഡിഎസിനു കീഴിലും ഓരോ സി.എല്‍.സിമാരേയാണ് നിയമിക്കുക. ഓരോ വാര്‍ഡിലും ഓരോ വാര്‍ഡ് ലെവല്‍ ഫെസിലിറ്റേറ്ററേയും നാല് ഹോംഷോപ്പ് ഓണര്‍മാരെയും നിയമിക്കും. അപേക്ഷാഫോം അതത് സിഡിഎസ് ഓഫീസുകളില്‍ ലഭിക്കും. അപേക്ഷാഫോം പൂരിപ്പിച്ച് ഒക്ടോബര്‍ 25 നകം അതത് സിഡിഎസുകളില്‍ സമര്‍പ്പിക്കണം. ജില്ലാ മിഷന്‍ ഓഫീസില്‍ വച്ചായിരിക്കും ഇന്റര്‍വ്യൂ. ഫോണ്‍: 0483 2733470.