സീതാംഗോളി ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ഏകവത്സര ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. രണ്ടു വര്‍ഷ കോഴ്‌സായ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡിലേക്കും ഒരു വര്‍ഷ കോഴ്‌സായ വെല്‍ഡര്‍ ട്രേഡിലേക്കും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് ഐടിഐയില്‍ കൗണ്‍സലിങ്ങിന് ഹാജരാകണം. നോണ്‍ മെട്രിക് ഇന്‍ഡക്‌സ് 180 മാര്‍ക്ക് വരെ ഉള്ളവരും എസ് സിഎസ്ടി മുഴുവന്‍ അപേക്ഷകര്‍ക്കും ഒക്ടോബര്‍ 23 നടക്കുന്ന കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം. ഫോണ്‍: 9497706885,9495194099