വയനാട്: കാലവര്‍ഷ കെടുതി രൂക്ഷമായതിനെ തുടര്‍ന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ച 44 ദുരതാശ്വാസ കേമ്പുകളില്‍ 624 കുടുംബങ്ങളില്‍ നിന്നായി 2544 അന്തേവാസികള്‍ കഴിയുന്നുണ്ടെന്ന് ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെല്‍ അറിയിച്ചു. ദുരിതാശ്വാസ കേമ്പുകളില്‍ തഹസില്‍ദാരും വില്ലേജ് ഓഫീസര്‍മാരും ആരോഗ്യം, പഞ്ചായത്ത്, പട്ടികവര്‍ഗ വികസനം ജിവനക്കാരും മുഴുവന്‍സമയവും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. കൂടാതെ വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകരും സജീവമാണ്. എല്ലാ കേമ്പുകളിലും ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കല്‍ കേമ്പുകള്‍ സംഘടിപ്പിച്ചു വരുന്നു. പൊലിസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേന വിഭാഗങ്ങളുടെ സേവനവും ദുരിതാശ്വാസ കേമ്പുകളിള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍മാരും കളക്ടറേറ്റിലെ സീനിയര്‍ – ജൂനിയര്‍ സൂപ്രണ്ടുമാരും കേമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. പുഴകളിലും തോടുകളിലും മറ്റു ജലാംശങ്ങളിലും ഇറങ്ങരുതെന്നും സുരക്ഷിതരായിരിക്കാനായി പരമാവധി ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ല – താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്.

താലൂക്ക് തിരിച്ചുള്ള ജില്ലയിലെ ദുരിതാശ്വാസ കേമ്പുകള്‍
വൈത്തിരി – ജി.എല്‍.പി.എസ് കാപ്പുവയല്‍, ജി.എച്ച്.എസ് കരിംകുറ്റി, ജി.എച്ച്.എസ് കോട്ടത്തറ, ഇ.കെ നായനാര്‍ സംസ്‌കൃതി നിലയം കോട്ടത്തറ, തെക്കുംതറ അമ്മ സഹായം യു.പി സ്‌കൂള്‍, മുണ്ടേരി ജി.എച്ച്.എസ്.എസ് മുണ്ടേരി, ജി.എച്ച്.എസ്.എസ് മുണ്ടേരി കല്‍പ്പറ്റ, ജി.യു.പി.എസ് കണിയാമ്പറ്റ, ഡബ്ല്യു.എം.ഒ യു.പി.എസ് പറളികുന്ന്, കോക്കുഴി അംഗനവാടി, എസ്.എ.എല്‍.പി.എസ് വെണ്ണിയോട്, ജി.എച്ച്.എസ് പനങ്കണ്ടി, കോളനി വെണ്ണിയോട്.

മാനന്തവാടി – ജി.എച്ച്.എസ്.എസ് പനമരം, പഞ്ചായത്ത് ഊരുക്കൂട്ടം ഭവന്‍ പനവള്ളി, ആറാട്ടുതറ ജി.എച്ച്.എസ്, ജി.എച്ച്.എസ് മാനന്തവാടി, വള്ളിയൂര്‍കാവ് എല്‍.പി.എസ്, മാനന്തവാടി ജി.എച്ച്.എസ്, വിളമ്പുകണ്ടം ജി.എല്‍.പി.എസ്, പലിയന ജി.എല്‍.പി.എസ്, മില്ല് ഇല്ലത്തുവയല്‍, ലിറ്റില്‍ ഫ്‌ളവര്‍ സന്‍ഡേ സ്‌കൂള്‍ കമ്മന, കബനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ന്യൂമാന്‍സ് കോളേജ്, ഡി.സി.എം സ്‌കൂള്‍ അപ്പപ്പാറ, എടയൂര്‍കുന്ന് സ്‌കൂള്‍, ബാവലി സ്‌കൂള്‍, പനമരം ജി.എച്ച്.എസ്.എസ്, കോറോം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസ്, കണിയാരം ലക്ഷംവീട് അംഗനവാടി, ചെറുപുഴ

സുല്‍ത്താന്‍ ബത്തേരി – വരദൂര്‍, പെരിക്കല്ലൂര്‍ ജി.എച്ച്.എസ്, ജി.യു.പി.എസ് കല്ലിന്‍കര, പകല്‍ വീട് പോതുകെട്ടി, നമ്പികൊല്ലി വീട്, നെല്ലിച്ചോട്, അതിനിലം, കൊലവള്ളി, അലത്തുര്‍ അംഗനവാടി, തിരുവണ്ണൂര്‍ അംഗനവാടി, ചെറുമാട് എല്‍.പി.എസ്, പുല്‍പ്പള്ളി വിജയ എല്‍.പി സ്‌കൂള്‍.