കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍ കേരള മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്ററി , വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ഏഴാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. റെഗുലര്‍ ഹയര്‍ സെക്കന്ററി പഠനത്തോടൊപ്പം സമാന്തരമായി പഠനം നടത്താവുന്ന വിധത്തിലാണ് ഈ കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത് .പി.എസ്.സി മുഖേനയുള്ള സര്‍ക്കാര്‍ജോലിക്ക് യോഗ്യതയായി സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ള ഈ കോഴ്‌സിന്റെ കാലാവധി ആറുമാസം ആണ് . പിഴ കൂടാതെ നവംബര്‍ 10 വരെയും 60 രൂപ പിഴയൊടു കൂടി നവംബര്‍ 17 വരെയും ഫീസ് അടച്ച്് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാ ഭവന്‍ പൂജപ്പുര പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ സ്പീഡ്/ രജിസ്‌ട്രേഡ് തപാല്‍ മാര്‍ഗ്ഗം എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ ഓഫീസിലെ 0484 2377537, 9496094157 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.