ജില്ലയില്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ മരണസര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭ്യമാക്കും. ആദ്യപടിയായി 12 സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അനുമതി നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സി.ഡാക് സമിതിയുടെ യോഗത്തിലാണ് നടപടി. സമിതിയുടെ നേതൃത്വത്തില്‍ തുടര്‍യോഗങ്ങള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ നല്‍കാന്‍ തീരുമാനിച്ചു.

വിവിധ ആരോഗ്യ സ്ഥാപനങ്ങളിലായി ലഭിച്ച 1700 അപ്പീലുകള്‍ ഉടന്‍ തീര്‍പ്പാക്കും. ഒരു മാസത്തിനകം കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതും പൂര്‍ത്തിയാക്കും. നടപടി പുരോഗതി  https://covid19.kerala.gov.in/deathinfo വെബ്‌സൈറ്റില്‍ പരിശോധിക്കാം.