ജില്ലയില്‍ ശനിയാഴ്ച 649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 274 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 644 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 131 പേര്‍ക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളില്‍ പരവൂർ – 28 കരുനാഗപ്പള്ളി- 14 കൊട്ടാരക്കര-13
പുനലൂർ- 12 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ പത്തനാപുരം -36, പവിത്രേശ്വരം -24, പെരിനാട്, വെട്ടിക്കവല എന്നിവിടങ്ങളിൽ 20 വീതവും പൂതക്കുളം -18, അഞ്ചൽ -17, വെളിനല്ലൂർ -13, ആദിച്ചനല്ലൂർ, കല്ലുവാതുക്കൽ, കുളത്തൂപ്പുഴ, ചിതറ പ്രദേശങ്ങളിൽ 12 വീതവും ഇടമുളയ്ക്കൽ, തൃക്കരുവ, നീണ്ടകര, മയ്യനാട് ഭാഗങ്ങളിൽ 11 വീതവും ഏരൂർ -10, ഇട്ടിവ, കുലശേഖരപുരം എന്നിവിടങ്ങളിൽ ഒൻപത് വീതവും കടയ്ക്കൽ, ചടയമംഗലം, തൊടിയൂർ പ്രദേശങ്ങളിൽ – എട്ട് വീതവും കുണ്ടറ, ചാത്തന്നൂർ, ചിറക്കര, തലവൂർ, പേരയം, വിളക്കുടി, ശൂരനാട് വടക്ക് ഭാഗങ്ങളിൽ ഏഴു വീതവും എഴുകോൺ ആറ്, ഇളമാട്, കരവാളൂർ, കരീപ്ര, നെടുമ്പന, പന്മന, പോരുവഴി, മൈലം പ്രദേശങ്ങളിൽ അഞ്ച് വീതവും അലയമൺ, ആര്യങ്കാവ്, കുമ്മിൾ, ക്ലാപ്പന, ചവറ, തൃക്കോവിൽവട്ടം, തെന്മല, തേവലക്കര, വെളിയം എന്നിവിടങ്ങളിൽ നാല് വീതവും ആലപ്പാട്, ഇളമ്പള്ളൂർ, ഉമ്മന്നൂർ, നിലമേൽ പ്രദേശങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.