കൊല്ലത്ത് ഞായറാഴ്ച 554 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1135 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 551 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 133 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂർ- 12, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ 10 വീതവും പുനലൂർ- ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ ചിതറ -34, പത്തനാപുരം- 21, മയ്യനാട്- 20, കല്ലുവാതുക്കൽ, വെട്ടിക്കവല പ്രദേശങ്ങളിൽ 16 വീതവും കടയ്ക്കൽ- 12, അഞ്ചൽ, ചടയമംഗലം, നെടുമ്പന ഭാഗങ്ങളിൽ 10 വീതവും മൈലം, തലവൂർ എന്നിവിടങ്ങളിൽ ഒമ്പത് വീതവും ഉമ്മന്നൂർ, ശൂരനാട് വടക്ക് പ്രദേശങ്ങളിൽ എട്ട് വീതവും വെളിയം, വെളിനല്ലൂർ, മേലില, പോരുവഴി, പൂതക്കുളം, ചാത്തന്നൂർ, കുലശേഖരപുരം, കുന്നത്തൂർ ഭാഗങ്ങളിൽ ഏഴ് വീതവും ഏരൂർ, കുണ്ടറ, കൊറ്റങ്കര, ചവറ, ചിറക്കര, തൃക്കോവിൽവട്ടം, പവിത്രേശ്വരം, വിളക്കുടി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ആറ് വീതവും പേരയം, പെരിനാട്, പട്ടാഴി, തേവലക്കര, കുളക്കട, ഇട്ടിവ, ഇടമുളയ്ക്കൽ പ്രദേശങ്ങളിൽ അഞ്ച് വീതവും ആദിച്ചനല്ലൂർ, കുമ്മിൾ, തൊടിയൂർ, പൂയപ്പള്ളി ഭാഗങ്ങളിൽ നാല് വീതവും പിറവന്തൂർ, പന്മന, നെടുവത്തൂർ, തഴവ, കുളത്തൂപ്പുഴ, കരീപ്ര, ഓച്ചിറ, കിഴക്കേ കല്ലട, ഇളമ്പള്ളൂർ, ഇളമാട് എന്നിവിടങ്ങളിൽ മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.