കൊല്ലത്ത് തിങ്കളാഴ്ച 623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1079 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 620 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 97 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-25, പുനലൂർ- 13, കൊട്ടാരക്കര- ആറ്, പരവൂർ- നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ -24, കുളക്കട-23, പന്മന -21, അഞ്ചൽ, മൈനാഗപ്പള്ളി എന്നിവിടങ്ങളിൽ 18 വീതവും ശാസ്താംകോട്ട, കുന്നത്തൂർ, കല്ലുവാതുക്കൽ പ്രദേശങ്ങളിൽ 17 വീതവും ചിതറ, ക്ലാപ്പന ഭാഗങ്ങളിൽ 14 വീതവും നെടുമ്പന, വെളിനല്ലൂർ എന്നിവിടങ്ങളിൽ 13 വീതവും തഴവ, കുലശേഖരപുരം പ്രദേശങ്ങളിൽ 12 വീതവും കടയ്ക്കൽ, കുളത്തൂപ്പുഴ, നിലമേൽ ഭാഗങ്ങളിൽ 10 വീതവും മൈലം, പോരുവഴി, പത്തനാപുരം, തൃക്കോവിൽവട്ടം എന്നിവിടങ്ങളിൽ ഒമ്പത് വീതവും ചവറ, തെക്കുംഭാഗം, പൂതക്കുളം, വിളക്കുടി പ്രദേശങ്ങളിൽ എട്ട് വീതവും മയ്യനാട്, തൊടിയൂർ, തേവലക്കര, ആദിച്ചനല്ലൂർ ഭാഗങ്ങളിൽ ഏഴ് വീതവും ഉമ്മന്നൂർ, എഴുകോൺ, കുണ്ടറ, കുമ്മിൾ, നെടുവത്തൂർ എന്നിവിടങ്ങളിൽ ആറ് വീതവും പെരിനാട്, നീണ്ടകര, ചാത്തന്നൂർ പ്രദേശങ്ങളിൽ അഞ്ച് വീതവും ഏരൂർ, കരീപ്ര, പനയം, പേരയം, മേലില, വെട്ടിക്കവല ഭാഗങ്ങളിൽ നാല് വീതവും ശൂരനാട് തെക്ക്, പൂയപ്പള്ളി, പിറവന്തൂർ, തൃക്കരുവ, ചടയമംഗലം, ഇളമാട്, ഇടമുളക്കൽ, ആലപ്പാട്, അലയമൺ എന്നിവിടങ്ങളിൽ മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.