പാലക്കാട് ജില്ലയില് ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില് നിന്ന് സപ്ലൈകോ മുഖേന ഒക്ടോബര് 24 വരെ സംഭരിച്ചത് 96,61,747 കിലോ നെല്ല്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും നെല്ല് സംഭരണം ഊര്ജ്ജിതമായി നടക്കുന്നുണ്ടെന്ന് പാഡി മാര്ക്കറ്റിംഗ് ഓഫീസര് സി. മുകുന്ദകുമാര് അറിയിച്ചു. ആലത്തൂര്, ചിറ്റൂര് താലൂക്കുകളില് നിന്നാണ് ഇതുവരെ കൂടുതല് സംഭരണം നടന്നിട്ടുള്ളത്. 881 പാടശേഖരങ്ങള് മില്ലുകാര്ക്ക് അനുവദിച്ചു നല്കിയതായും പി.എം.ഒ അറിയിച്ചു.
ഇതുവരെ രജിസ്റ്റര് ചെയ്തത് 62,096 കര്ഷകര്
ഒന്നാംവിള നെല്ലുസംഭരണത്തിനായി ജില്ലയില് ഇതുവരെ രജിസ്റ്റര് ചെയ്തത് 62,096 കര്ഷകര്. ആലത്തൂര് താലൂക്കില് നിന്നാണ് കൂടുതല് പേര് രജിസ്റ്റര് ചെയ്തിട്ടുണ്ട്. 26,642 പേര്. ചിറ്റൂര് 19012, പാലക്കാട് 14, 237, ഒറ്റപ്പാലം 15,59, പട്ടാമ്പി 636, മണ്ണാര്ക്കാട് 10 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകള്. ജില്ലയില് കഴിഞ്ഞവര്ഷം ഒന്നാംവിള നെല്ലുസംഭരണത്തിനായി ആകെ രജിസ്റ്റര് ചെയ്തത് 61, 385 കര്ഷകരാണ്.