സമഗ്ര ശിക്ഷ കേരളം അഗളി ബി.ആര്.സി.യുടെ നേതൃത്വത്തില് അട്ടപ്പാടിയിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്ക്ക് ‘തിരികെ സ്‌കൂളിലേക്ക് ‘ പരിശീലനം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞം കോ- ഓര്ഡിനേറ്റര് പി. ജയപ്രകാശ് പരിശീലനം ഉദ്ഘാടനം ചെയ്തു. അഗളി ബി.ആര്.സി. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര് സി.പി. വിജയന് അധ്യക്ഷനായി. എല്.പി, യു പി പ്രധാനാധ്യാപകര്, എസ്.ആര്.ജി. കണ്വീനര്മാര് പരിശീലനത്തില് പങ്കെടുത്തു.
നവംബര് ഒന്നിന് സ്‌കൂള് തുറക്കുമ്പോള് പാലിക്കേണ്ട നിര്ദ്ദേശങ്ങള് അടങ്ങുന്ന മാര്ഗരേഖ അധ്യാപകര്ക്ക് പരിചയപ്പെടുത്തി. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോഡിനേറ്റര് കെ. എന്.കൃഷ്ണകുമാര്, ബി.പി.സി. സി.പി.വിജയന്, ട്രെയിനര് കെ. ടി. ഭക്തഗിരീഷ്, സി.ആര്.സി.സി. സി.എസ്. അനുപമ, കൈറ്റ് ട്രെയിനര് അബ്ദുള് ലത്തീഫ് പരിശീലനത്തിന് നേതൃത്വം നല്കി