ക്ഷീരവികസന വകുപ്പ് ‘ക്ഷീര സംഘങ്ങൾക്കുള്ള ധനസഹായം’ പദ്ധതിയിൽ ക്ഷീര സംഘങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക ലക്ഷ്യമിട്ട് മാനേജീരിയൽ ധനസഹായം നൽകുന്നു. 2020 – 2021 വർഷത്തിൽ 250 ലിറ്ററിൽ താഴെ ശരാശരി പ്രതിദിന സംഭരണമുള്ള ക്ഷീരസംഘങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം.
ക്ഷീരസംഘം സെക്രട്ടറി, പ്രൊക്യുർമെന്റ് അസിസ്റ്റന്‍റ് എന്നിവർക്ക് വേതനം നൽകുന്നതിനായി ഒരു ക്ഷീര സംഘത്തിന് പരമാവധി 35000 രൂപ വാർഷിക ധനസഹായം ലഭിക്കും. ക്ഷീരസംഘങ്ങൾക്ക് ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ നിശ്ചിത അപേക്ഷ ഫോമുകളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.