മുണ്ടൂർ പെൺകുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിന് അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. മറ്റു വിഭാഗങ്ങൾക്കായി 10 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് താമസം, ഭക്ഷണം, ട്യൂഷൻ, നോട്ട്ബുക്ക്, യൂണിഫോം സൗജന്യമായി ലഭിക്കും. താത്പര്യമുള്ളവർ ബന്ധപ്പെട്ട ഹോസ്റ്റലിലോ പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ നവംബർ മൂന്നിനകം അപേക്ഷിക്കണമെന്ന് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ- 8547630126.