അസാപിന്റെ സ്‌കിൽ ട്രെയിനർ എംപാനൽമെന്റ് പ്രോഗ്രാമിലേക്ക് (എസ്.ടി.ഇ.പി) അപേക്ഷിക്കാം. അധ്യാപകരെയും, ഉദ്യോഗസ്ഥരെയും, ബിരുദധാരികളെയും, ബിരുദാനന്തര ബിരുദം നേടിയവരെയും സംയോജിപ്പിച്ച് ഒരു സാങ്കേതിക പരിശീലകരുടെ സംഘം വികസിപ്പിച്ചെടുക്കുകയാണ് സ്‌കിൽ ട്രെയിനർ എംപാനൽമെന്റ് പ്രോഗ്രാമിന്റെ (എസ്.ടി.ഇ.പി) ലക്ഷ്യം.
സിവിൽ എൻജിനീയറിംഗിൽ ബി.ടെക് അല്ലെങ്കിൽ എം.ടെകും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർ നവംബർ 10 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ www.asapkerala.gov.in ൽ ലഭിക്കും. ഫോൺ: 9495999703.