ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,690 കിടക്കകളിൽ 1,858 എണ്ണം ഒഴിവുണ്ട്. 116 ഐ.സി.യു കിടക്കകളും 59 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 551 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 349 കിടക്കകൾ, 22 ഐ.സി.യു, 21 വെന്റിലേറ്റർ, 278 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

നാല് സി.എഫ്.എൽ.ടി.സികളിലായി 325 കിടക്കകളിൽ 277 എണ്ണം ബാക്കിയുണ്ട്. രണ്ട് സി.എസ്.എൽ. ടി.സികളിൽ 193 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,333 എണ്ണം ഒഴിവുണ്ട്.