കൊച്ചി: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ കളമശേരി ഗവ:വനിത ഐടിഐ യില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക് എന്നീ ട്രേഡുകളില്‍ എാതാനും ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് പരിഗണിക്കുന്നതിന് നിലവില്‍ അപേക്ഷ സമര്‍പ്പിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 29-ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് നേരിട്ട് ഹാജരാകണം. ഈ അപേക്ഷകരുടെ അഭാവത്തില്‍ പുതിയ അപേക്ഷകളും അന്നേ ദിവസം വൈകിട്ട് 4.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750, 9447986145.
