അധ്യാപക ഒഴിവ്

പനയാല്‍ എസ്.എം.എ.യു.പി സ്‌കൂളില്‍ നിലവിലുളള എല്‍.പി.എസ്.ടി-2, ജൂനിയര്‍ ലാംഗേ്വജ് ഉറുദു (പാര്‍ട്ട്‌ടൈം) എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബര്‍ മൂന്നിന് ഉച്ച രണ്ട് മണിക്ക് കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍. ഫോണ്‍: 04672206233, 9605834999

ഐ.ടി.ഐ പ്രവേശനം

വെസ്റ്റ് എളേരി ഗവ. വനിത ഐ.ടി.ഐയില്‍ 2021 അധ്യയന വര്‍ഷം വിവിധ ട്രേഡുകളില്‍ എസ്.സി.സംവരണ സീറ്റുകള്‍ ഉള്‍പ്പെടെയുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 10 വരെ നീട്ടി. ദ്വിവത്സര കോഴ്സായ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഏകവത്സര കോഴ്സുകളായ ഡെസ്‌ക് ടോപ് പബ്ലിഷിങ്ങ് ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈനിങ്ങ് ആന്റ്റ് ടെക്നോളജി കോഴ്സുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ അഞ്ചിനകം ഐ.ടി.ഐ ഓഫീസില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467 2341666, 9567977278.

ദൃഷ്ടി: ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കാം

പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിക്ക് വീഡിയോ കോളിലൂടെ നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ അവസരം. നവംബര്‍ മൂന്നിന് വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ വാട്ട്സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികള്‍ അറിയിക്കാം. ജില്ലാ പോലീസ് മേധാവിയുടെ വാട്ട്സാപ്പ് നമ്പറായ 9497928009 ലേക്കാണ് വീഡിയോ കോള്‍ വിളിച്ച് പരാതി അറിയിക്കേണ്ടത്.


ഹയര്‍ സെക്കന്‍ഡറി അധ്യാപക ഒഴിവുകള്‍

കല്യോട്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ സീനിയര്‍ അധ്യാപകരുടെയും മലയാളം, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെയും ഒഴിവുണ്ട്. ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ അഞ്ചിന് രാവിലെ 10.30നും മലയാളം, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലേക്കുള്ള കൂടിക്കാഴ്ച അഞ്ചിന് ഉച്ചയ്ക്ക് 1.30നും സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9495885146

ബിരുദ പ്രവേശനം

എളേരിത്തട്ട് ഇ.കെ. നയനാര്‍ ഗവ.കോളേജില്‍ വിവിധ ബിരുദ കോഴ്സുകളില്‍ എസ്.സി, എസ്.ടി സീറ്റുകള്‍ ഉള്‍പ്പെടെ ഏതാനം സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നവംബര്‍ ആറ്, എട്ട് തീയതികളില്‍ യൂനിവേഴ്സിറ്റി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. അപേക്ഷകര്‍ യൂനിവേഴ്സിറ്റി അപേക്ഷയില്‍ എളേരിത്തട്ട് കോളേജ് ഓപ്ഷന്‍ നല്‍കിയവര്‍ ആയിരിക്കണം. ഇതുവരെ അപേക്ഷിക്കാത്ത എസ്.സി.എസ്.ടി വിഭാഗക്കാര്‍ക്ക് നവംബര്‍ രണ്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.