കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത മഹോത്സവ് പരിപാടിയുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര കാസര്‍കോട്, നഗരസഭ, കാസര്‍കോട് ഗവ. കോളേജ് എന്‍എസ്എസ് യൂനിറ്റ് എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തിയ ശുചീകരണ, പ്ലാസ്റ്റിക് സംഭരണ പരിപാടിയുടെ സമാപനം കാസര്‍കോട് മുന്‍സിപ്പല്‍ സീവ്യൂ പാര്‍ക്കില്‍ നടന്നു. എന്‍.എ നെല്ലിക്കുന്ന് എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷംഷീദ ഫിറോസ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫിസര്‍ പി.അഖില്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ സകരിയ, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
