ശുദ്ധമായ മത്സ്യം ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മീമി ഫിഷ്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേന ഐ.സി.എ.ആർ -സി.ഐ.എഫ്.റ്റി യുടെ സഹകരണത്തോടെ നടത്തുന്ന പരിവർത്തനം പദ്ധതിയുടെ ഭാഗമാണ് മീമി.
മീമിയിലൂടെ ഇടനിലക്കാരില്ലാതെ നേരിട്ട് ഗുണമേന്മയുള്ള ശുദ്ധമായ മത്സ്യം മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭിക്കും. മീമി സ്റ്റോറിലൂടെയും ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായിട്ടുള്ള മീമി മൊബൈൽ ആപ് വഴിയും മീമിയുടെ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കും. ഫ്രഷ് ഫിഷ്, ഡ്രൈ ഫിഷ്, ഫിഷ് കറി, ഫിഷ് അച്ചാറുകൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, കട്ലെറ്റ് എന്നിവയാണ് ഇതിലൂടെ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ.