കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച 99 പേര്‍ക്ക് കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 110 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 729 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 613.


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7308 പേര്‍

വീടുകളില്‍ 6834 പേരും സ്ഥാപനങ്ങളില്‍ 474 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7308 പേരാണ്. പുതിയതായി 502 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1437 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1105, ആന്റിജന്‍ 323, ട്രൂനാറ്റ് 9 ). 710 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 638 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 124 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 109 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 139,332 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 137,440 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.