സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ നാളെമുതല്‍ (നവംബര്‍ ഏഴ്) 14 വരെ ജില്ലയിലെ 204 കേന്ദ്രങ്ങളിലായി നടക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ആകെ രജിസ്റ്റര്‍ ചെയ്ത 4081 പഠിതാക്കളില്‍ 2681 പേരാണ് പരീക്ഷയ്ക്ക് തയ്യാറായിട്ടുള്ളത്. ഇതില്‍ 2097 സ്ത്രീകളും, 426 പുരുഷന്‍മാരുമാണ് ഉള്ളത്. 1432 പേര്‍ എസ്.സി വിഭാഗത്തിലും, 15 പേര്‍ എസ്.ടി വിഭാഗത്തിലും ഉള്‍പ്പെടുന്നു. ഭിന്നശേഷിക്കാരായ ഒമ്പത് പഠിതാക്കളും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുണ്ട്. 79 വയസ്സുള്ള ആലത്തൂര്‍ നെല്ലിയാംകുന്ന് സ്വദേശിനി കല്യാണിയാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്.

കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ശാരീരിക അകലം പാലിച്ച് വിവിധ പഠനകേന്ദ്രങ്ങളിലും, കോളനികളിലുമായിട്ടാണ് പരീക്ഷ നടക്കുന്നത്. ‘മികവുത്സവം’ ജില്ലാതല ഉദ്ഘാടനം കോങ്ങാട് നായാടികുന്ന് കോളനിയില്‍ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നാളെ (നവംബര്‍ 7) നിര്‍വഹിക്കും. എം.എല്‍.എ മാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ വിവിധ മികവുത്സവം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.