എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നവംബര്‍ എട്ടു മുതല്‍ സ്‌കൂളുകളിലെത്തും. ജില്ലയില്‍ ആകെ 39, 486 കുട്ടികളാണ് എട്ടാം തരത്തിലുള്ളത്. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ക്ലാസുകള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

രാവിലെ ഒന്‍പത് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്ന രീതിയില്‍ ക്ലാസുകള്‍ ക്രമീകരിക്കും. ആവശ്യമുള്ളവര്‍ക്ക് ഉച്ചഭക്ഷണം നല്‍കും. നേരത്തേ എട്ട്, ഒമ്പത് ക്ലാസുകള്‍ നവംബര്‍ 15 ന് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.