പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് കൃഷിഭൂമി വാങ്ങാനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ പഞ്ചായത്ത്/നഗരസഭയിലെ പട്ടികജാതിയിലെ ദുര്‍ബല വിഭാഗമായ വേടന്‍, നായാടി, കള്ളാടി, ചക്ലിയന്‍, അരുന്ധതിയാര്‍ എന്നീ വിഭാഗക്കാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം.

അപേക്ഷകര്‍ 55 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം. 10 സെന്റ് ഭൂമിയില്‍ കൂടുതല്‍ സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ കൈവശം ഉള്ളവര്‍ക്ക് അര്‍ഹതയുണ്ടാകില്ല. കുറഞ്ഞത് 25 സെന്റ് കൃഷി ഭൂമി വാങ്ങാന്‍ പരമാവധി 10 ലക്ഷം വരെ അനുവദിക്കും. കാര്‍ഷികവൃത്തിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും മുന്‍ഗണന. അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.