തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, വേങ്ങര ജി.വി.എച്ച്.എസ്.എസ്. എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ എഴുതി യോഗ്യത നേടിയ കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷാര്‍ഥികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നവംബര്‍ 18നും കാറ്റഗറി മൂന്ന്, നാല് നവംബര്‍ 19നും പരപ്പനങ്ങാടി എ.കെ.എന്‍.എം പി.ഡബ്ല്യൂ.ഡി ബില്‍ഡിങിലുള്ള തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ നടക്കും. അസല്‍ ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി, എന്നിവയുടെ ഒറിജിനലും പകര്‍പ്പും ഹാജരാക്കണം. മാര്‍ക്ക് ഇളവുകളോടുകൂടി പാസായവര്‍ (90 മാര്‍ക്കിന് താഴെ ലഭിച്ചവര്‍) എസ്.എസ്.എല്‍.സി. ബുക്കില്‍ ജാതി രേഖപ്പെടുത്തിയിട്ടില്ല എങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ബി.എഡ്/ ടി.ടി.സി. പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാല്‍ മതിയെന്ന് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ അറിയിച്ചു.