കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നവംബര്‍ 13ന് ഡിഗ്രി യോഗ്യതയുള്ള വിവിധ തസ്തികയിലേയ്ക്കുള്ള ഗ്രാജുവേറ്റ് ലെവല്‍ കോമണ്‍ പ്രിലീമിനറി എക്‌സാമിനേഷന്‍ (സ്റ്റേജ്1) പരീക്ഷ ഉച്ചക്ക് 1.30 മുതല്‍ 3.15വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഉച്ചക്ക് ഒന്നിനകം പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.