ശാസ്ത്രീയമായ ജൈവകൃഷി ഉൽപ്പാദകരാകുക എന്ന ലക്ഷ്യത്തോടെ പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം നവംബർ 10 മുതൽ ആരംഭിക്കുന്ന 30 ദിവസത്തെ തൊഴിലധിഷ്ടിത പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഗ്രിക്കൾച്ചർ സ്‌കിൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. പത്താം ക്ലാസ്സ് പാസായ 18 വയസ് പൂർത്തിയായവർക്കാണ് അവസരം. താൽപര്യമുള്ളവർ 6282937809 നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രോഗ്രാം കോർഡിനേറ്റർ അറിയിച്ചു.