കേരള ഈറ്റ, കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന് കിഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികൾക്കുള്ള ഇ- ശ്രം പോർട്ടലിലൂടെയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി അലക്സാണ്ടർ ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം കുമ്പളം രാജപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമനിധി ബോർഡ് അക്കൗണ്ട്സ് ഓഫീസർ പ്രദീപ് എ വി സ്വാഗതവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എം ഫിറോസ് പദ്ധതി വിശദീകരണവും നടത്തി. ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളികൾക്ക് ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി 9215 എന്ന കോഡ് വരുന്ന forestry Iabourers എന്ന കോഡ് ആണ് ഉപയോഗിക്കേണ്ടത്. 16 നും 59 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ അംഗങ്ങളും പദ്ധതിയുടെ ഭാഗമാകണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അസി. ലേബർ ഓഫീസർ ടി കെ നാസർ, ഡയറക്ടർ ബോർഡ് അംഗം കെ സി ഫ്രാൻസിസ് എന്നിവരും സംബന്ധിച്ചു.

ഫോട്ടോ
കേരള ഈറ്റ, കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന് കിഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികൾക്കുള്ള ഇ- ശ്രം പോർട്ടലിലൂടെയുള്ള രജിസ്ട്രേഷന്റെ ഉദ്ഘാടനം ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി അലക്സാണ്ടർ നിർവഹിക്കുന്നു.