കേരള ഖാദി ഗ്രാമവ്യവസായ ബോര്ഡിന് കീഴില് താലൂക്കുകള് കേന്ദ്രീകരിച്ച് പൊതു- സ്വകാര്യ പങ്കാളിത്തത്തില് ഖാദി ഷോറൂം തുടങ്ങുന്നതിന് പദ്ധതിയായതായി പ്രോജക്ട് ഓഫീസര് അറിയിച്ചു. 1000 സ്‌ക്വയര് ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം, പാര്ക്കിംഗ് സൗകര്യം, തയ്ക്കുന്നതിനും അലക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഷോറൂം ഫര്ണിഷിംഗ് ബോര്ഡിന്റെ പ്ലാനില് ചെയ്യണം. സെയില് കമ്മീഷന് 10 ശതമാനമായിരിക്കും. കുറഞ്ഞത് 50 ലക്ഷം നിക്ഷേപിക്കാന് കഴിയണം. ഒരു താലൂക്കില് ഒരു ഷോറൂമിന് മാത്രമാണ് അനുമതി. സ്വന്തം കെട്ടിടം ഉള്ളവര്ക്കും പ്രവാസികള്ക്കും മുന്ഗണന. കഴിവതും മെയിന് റോഡ് പരിഗണിക്കണം. താല്പര്യമുള്ളവര് ഓഫീസ് സമയങ്ങളില് വെസ്റ്റ് ഫോര്ട്ട് റോഡിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തില് എത്തണമെന്ന് പ്രോജക്ട് ഓഫീസര് അറിയിച്ചു. ഫോണ്: 0491-2534392.
