വനിതാ ശിശുവികസന വകുപ്പ് , ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് , കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ ആർട്ട് 14 ( തുല്യരായി തുല്യതക്കായി ) എന്ന പേരിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എ. ഗീത നിർവ്വഹിച്ചു. കണിയാമ്പറ്റ ഗവ. ചിൽഡ്രൻസ് ഹോമിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ അധ്യക്ഷത വഹിച്ചു. എ.ഡി.എം എൻ.ഐ. ഷാജു, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ആഷ മോൾ , ചിൽഡ്രൻസ് ഹോം സൂപ്രണ്ട് സൈദലവി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
