ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ആരോഗ്യ കേരളം തൃശൂർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുട്ടനല്ലൂർ സ്പോർട്ട്കെർ സിന്തറ്റിക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഹെൽത്ത് പ്രീമിയർ ലീഗ് 2021 സെവൻസ് ഫുട്ബോൾ മത്സരത്തിൽ ജില്ലാ ആരോഗ്യവകുപ്പ് ജേതാക്കളായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ബിഎസ്എൻഎൽ, ജില്ലാ ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ്, എന്നിങ്ങന നാല് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം വിക്ടർ മഞ്ഞില കിക്കോഫ് ചെയ്തു കൊണ്ട് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ റവന്യൂ വകുപ്പിന്റെയും കളിക്കാരെ, എംഎൽഎ പി. ബാലചന്ദ്രൻ, കളിക്കളത്തിലെത്തി അഭിനന്ദിച്ചു. ജില്ല മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ എൻ സതീഷ് , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂർ ജില്ല വൈസ് പ്രസിഡന്റ് ഡോ. ഇന്ദുധരൻ, ഐ എം എ ജില്ലാ കമ്മിറ്റി കൺവീനർ ഡോ. ബൈജു , ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹരിതാദേവി ടി.എ., ഡെപ്യൂട്ടി ജില്ല എഡ്യൂക്കേഷൻ ആൻഡ് ഡെപ്യൂട്ടി ജില്ല എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ റെജീന രാമകൃഷ്ണൻ, സോണിയ ജോണി, ആരോഗ്യകേരളം കൺസൾട്ടന്റ് ഡാനി പ്രിയൻ, ആരോഗ്യ കേരളം ജില്ലാ പി ആർ ഓ സിസി പോൾ എന്നിവർ സന്നിഹിതരായിരുന്നു.