287 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 16) 285 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 252 പേർ, ആരോഗ്യ പ്രവർത്തകരായ അഞ്ച് പേർ എന്നിവർ ഉൾപ്പെടും. 287 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4008 പരിശോധന നടത്തിയതിലാണ് 285 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.11 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

പാലക്കാട് നഗരസഭാ സ്വദേശികൾ 35 പേർ

അകത്തേത്തറ, പുതുശ്ശേരി സ്വദേശികൾ 11 പേർ വീതം

ഷൊർണൂർ, വാണിയംകുളം സ്വദേശികൾ പത്ത് പേർ വീതം

ആലത്തൂർ, നാഗലശ്ശേരി, ഒറ്റപ്പാലം, പിരായിരി സ്വദേശികൾ ഒമ്പത് പേർ വീതം

മരുതറോഡ് സ്വദേശികൾ എട്ടു പേർ

കാവശ്ശേരി സ്വദേശികൾ ഏഴു പേർ

ചളവറ സ്വദേശികൾ ആറു പേർ

അമ്പലപ്പാറ, ചാലിശ്ശേരി, കടമ്പഴിപ്പുറം, കണ്ണാടി, കിഴക്കഞ്ചേരി, കൊടുവായൂർ, കുഴൽമന്ദം, പട്ടഞ്ചേരി സ്വദേശികൾ അഞ്ചു പേർ വീതം

കോട്ടായി, മലമ്പുഴ, തരൂർ, തൃക്കടീരി, വടകര, വടക്കഞ്ചേരി സ്വദേശികൾ നാല് പേർ വീതം

അനങ്ങനടി, മണ്ണാർക്കാട്, കൊടുമ്പ്, മാത്തൂർ, നെന്മാറ, ഓങ്ങല്ലൂർ, പരുതൂർ, പട്ടാമ്പി, പുതുനഗരം, പുതുപ്പരിയാരം, തിരുമിറ്റക്കോട്, വല്ലപ്പുഴ പുഴ സ്വദേശികൾ മൂന്ന് പേർ വീതം

എലപ്പുള്ളി, കപ്പൂർ, കൊല്ലങ്കോട്, കൊപ്പം, കോട്ടോപ്പാടം, ലക്കിടി-പേരൂർ, മേലാർകോട്, മുതലമട, നല്ലെപ്പിള്ളി, പട്ടിത്തറ, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തേങ്കുറിശ്ശി, വടവന്നൂർ, വണ്ടാഴി സ്വദേശികൾ രണ്ടു പേർ വീതം

അയിലൂർ, ചിറ്റൂർ-തത്തമംഗലം, എരിമയൂർ, കാരാകുർശ്ശി, കേരളശ്ശേരി, കുലുക്കല്ലൂർ, കുമരംപുത്തൂർ, കുത്തനൂർ, മണ്ണൂർ, മുണ്ടൂർ, മുതുതല, പല്ലശ്ശന, നെല്ലായ, പറളി, അലി പെരിങ്ങോട്ടുകുർശ്ശി, പെരുമാട്ടി, വിളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2059 ആയി.