സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ ഭരണകൂടം, വിശ്വാസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ‘മനുഷ്യാവകാശ സംരക്ഷണവും മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്രമങ്ങളും’ എന്ന വിഷയത്തില്‍ നവംബര്‍ 19 ന് രാവിലെ ഒമ്പതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവത്കരണം പരിപാടി നടത്തും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ബൈജു നാഥ ബോധവത്ക്കരണം ഉദ്ഘാടനം ചെയ്യും.
ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയാവും. ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥന്‍, പാലക്കാട് സബ് കലക്ടര്‍ ബല്‍പ്രീത് സിംഗ്, ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠന്‍, വിശ്വാസ സെക്രട്ടറിയും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മായ പി പ്രേംനാഥ് എന്നിവര്‍ സംസാരിക്കും.