യുവജന കായിക ക്ഷേമ മേഖലകളില്‍ 2020 – 21 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലബുകളില്‍ നിന്ന് നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് നവംബര്‍ 25 വരെ അപേക്ഷ ക്ഷണിച്ചു. ആരോഗ്യം പരിസ്ഥിതി, ശുചിത്വം, സാമൂഹ്യാവബോധം സൃഷ്ടിക്കല്‍, കലാ, കായിക, സാഹസിക പരിപാടികളുടെ സംഘാടനം, കോവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മഴവെള്ള സംഭരണം, ഫിറ്റ് ഇന്ത്യ ക്യാമ്പയിന്‍ തുടങ്ങിയ മേഖലകളിലെ 2020 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി അവാര്‍ഡ് നല്‍കുന്നത്.
25000 രൂപയും പ്രശസ്തി പത്രവുമാണ് ജില്ലാതല അവാര്‍ഡ്. സംസ്ഥാന തലത്തില്‍ ഒരു ലക്ഷം രൂപയും ദേശീയ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2 ലക്ഷം, 1 ലക്ഷം, 50000 രൂപ യുമാണ് അവാര്‍ഡ് തുക.
താല്‍പര്യമുള്ളവര്‍ പ്രത്യേക മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിശദാംശങ്ങളും ഫോട്ടോകള്‍, വീഡിയോകള്‍, പത്ര കട്ടിംഗുകള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവ് കണക്കും സഹിതം നവംബര്‍ 25 നകം ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്റു യുവകേന്ദ്ര, ജില്ല പഞ്ചായത്ത് റോഡ്, പാലക്കാട് 1 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0491 2505024