ഇടുക്കി ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് ഉത്തരവിട്ടു. രാവിലെ 8.30 മുതല്‍ 9.30 വരെയും വൈകുന്നേരം 3.30 മുതല്‍ 4.30 വരെയുമാണ് സമയം ക്രമീകരിച്ചിട്ടുളളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണിത്.