കൊല്ലത്ത് വെള്ളിയാഴ്ച 379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 375 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 66 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂർ -13, കരുനാഗപ്പള്ളി- 10, കൊട്ടാരക്കര -ഏഴ്, പരവൂർ- നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ നിലമേൽ -18, ചാത്തന്നൂർ- 13, എഴുകോൺ, കടയ്ക്കൽ എന്നിവിടങ്ങളിൽ 12 വീതവും ഏരൂർ -11, ആദിച്ചനല്ലൂർ, കുമ്മിൾ, നെടുമ്പന പ്രദേശങ്ങളിൽ 10 വീതവും പേരയം- ഒമ്പത്, ഇട്ടിവ, തെന്മല ഭാഗങ്ങളിൽ എട്ട് വീതവും പൂയപ്പള്ളി, പത്തനാപുരം, കുണ്ടറ, കല്ലുവാതുക്കൽ, ഇളമ്പള്ളൂർ എന്നിവിടങ്ങളിൽ ഏഴ് വീതവും ചടയമംഗലം, പട്ടാഴി, പൂതക്കുളം പ്രദേശങ്ങളിൽ ആറ് വീതവും വെളിനല്ലൂർ, തൃക്കോവിൽവട്ടം, ചിതറ ഭാഗങ്ങളിൽ അഞ്ച് വീതവും ഇടമുളയ്ക്കൽ, ഇളമാട്, കുളക്കട, തേവലക്കര, തൊടിയൂർ, നെടുവത്തൂർ,പിറവന്തൂർ, വെളിയം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നാല് വീതവും വിളക്കുടി, മേലില, മയ്യനാട്, പോരുവഴി, പവിത്രേശ്വരം, തലവൂർ, ചിറക്കര, ചവറ, കുളത്തൂപ്പുഴ, അഞ്ചൽ പ്രദേശങ്ങളിൽ മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.