മലപ്പുറം: ചേളാരി-ഒളകര-പെരുവള്ളൂര്‍റോഡില്‍ കൂമന്‍തോടിനു കുറുകെയുള്ള കൂമന്‍തൊടി പാലം പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം ഡിസംബര്‍ ആറ് മുതല്‍ നിരോധിക്കും. ആ കാലയളവില്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും ഒഴിവാക്കണം. പറമ്പില്‍ പീടിക ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ യൂണിവേഴ്‌സിറ്റി-പറമ്പില്‍ പീടിക- പി.ഡബ്ലി.യു.ഡി റോഡില്‍ കോഹിന്നൂര്‍ വഴിയും പറമ്പില്‍ പീടിക ഭാഗത്തുനിന്നും ചെമ്മാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാടപ്പടി-കൊല്ലംചിന-പുകയൂര്‍ റോഡില്‍ വലിയ പറമ്പ(തലപ്പാറ എന്‍എച്ച് 66) വഴിയും കടന്നുപോകണമെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കുറ്റിപ്പുറം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴിലുള്ള ചങ്ങരകുളം- കക്കിടിപ്പുറം-കുറ്റിപ്പാല-ഉണ്ണിനമ്പൂതിരി റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 22) മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതത്തിന് നിരോധനം ഉണ്ടായിരിക്കും. തൃശൂര്‍-കുറ്റിപ്പുറം റോഡും പൊന്നാനി-പാലക്കാട് റോഡും നടുവട്ടം-തണ്ണീര്‍ക്കോട് റോഡും വാഹനഗതാഗതത്തിനായി ഉപയോഗപ്പെടുത്തണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.