കോട്ടയം: ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും കരുതലും) നിയമം 2015ലെ വകുപ്പ് 15 പ്രകാരം ഹീനമായ കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്ന 16-18 വയസിനിടയിൽ പ്രായമുള്ള കുട്ടികളുടെ മാനസിക ആരോഗ്യനില നിർണയിക്കുന്നതിനുള്ള വിദഗ്ധ പാനലിലേക്ക് അപേക്ഷിക്കാം.
തസ്തികകളും യോഗ്യതയും ചുവടെ:
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: എം.എസ്‌സി. സൈക്കോളജി, കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
സൈക്കോ സോഷ്യൽ വർക്കർ: എം.എസ്.ഡബ്‌ള്യൂ/എം.എ. സോഷ്യോളജി, കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
സ്പെഷൽ എഡ്യൂക്കേറ്റർ: മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അതത് പ്രവർത്തന മേഖലയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും.
ട്രാൻസ്ലേറ്റർ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവ കൂടാതെ ബംഗാളി, തമിഴ്, കന്നട, തെലുങ്ക്, അസാമീസ്, ഒറിയ എന്നീ ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യവും പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അതത് പ്രവർത്തന മേഖലയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും.
ഇന്റർപ്രെട്ടർ: ആംഗ്യ ഭാഷ, ബ്രെയിലി ലിപി എന്നിവയിൽ പ്രാവീണ്യം, പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അതത് പ്രവർത്തന മേഖലയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കെ.വി.എം. ബിൽഡിംഗ്‌സ്, അണ്ണാൻകുന്ന് റോഡ് കോട്ടയം എന്ന വിലാസത്തിൽ ഡിസംബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2580548.