ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവ് നവംബര്‍ 15 മുതല്‍ 22 വരെയുള്ള ഒരാഴ്ചത്തെ ആഘോഷപരിപാടികളോടെ ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യസമരസേനാനി ബിര്‍സ്സമൂണ്ടയുടെ ജന്മദിനമായ നവംബര്‍ 15ന് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദര്‍ശനം, ക്വിസ്, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സിനിമകള്‍, ഗാന്ധിജിയുമായി ബന്ധപ്പെട്ട പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. സമാപന ദിവസമായ നവംബര്‍ 22 ന് പ്രതീതാത്മക ഭരണഘടനാ നിര്‍മ്മാണ സഭ സംഘടിപ്പിച്ചു.

യഥാര്‍ത്ഥ പ്രതീതിയുണര്‍ത്തുന്ന ക്രമീകരണങ്ങളും ദേശീയ നേതാക്കന്മാരുടേതു പോലുള്ള വേഷ വിധാനങ്ങളും പ്രതീതാത്മക ഭരണഘടനാ നിര്‍മ്മാണ സഭയ്ക്ക് മാറ്റ് കൂട്ടി. സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് വര്‍ഗീസ് ഇ.ഡി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസ്സിമോള്‍ എ.ജെ, സ്‌കൂള്‍ മാനേജര്‍ അനൂപ് കുമാര്‍ പി. സി എന്നിവരും മറ്റ് അധ്യാപകരും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.