പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക 2022 പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലേക്ക് നിയോഗിച്ച വോട്ടര്‍പട്ടിക നിരീക്ഷകയും കള്‍ച്ചറല്‍ അഫേഴ്‌സ്, സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ റാണി ജോര്‍ജ് നവംബര്‍ 25ന് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നു. തുടര്‍ന്ന് അന്നേ ദിവസം രാവിലെ 10.30ന് കലക്ടറേറ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരും. യോഗത്തില്‍ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
