അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും കൊടിമരങ്ങളും മറ്റ് നിര്‍മ്മിതികളും സ്ഥാപിക്കാന്‍ പാടില്ലാത്തതും ഇത്തരത്തില്‍ അനധികൃമായി സ്ഥാപിച്ചിട്ടുളള കൊടിമരങ്ങള്‍, സ്മാരകങ്ങള്‍ തുടങ്ങി എല്ലാത്തരം നിര്‍മ്മിതികളും അടിയന്തിരമായി നീക്കം ചെയ്യേണ്ടതുമാണ്. നീക്കം ചെയ്യാതെ ശേഷിക്കുന്നവയ്ക്കെതിരെ കേരള ലാന്‍ഡ് കണ്‍സെര്‍വന്‍സി പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.
