കൊല്ലം ജില്ലയില്‍ 286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 282 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 37 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-11, പരവൂർ -ഒമ്പത്, കരുനാഗപ്പള്ളി -എട്ട്, പുനലൂർ -ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ ചടയമംഗലം, കല്ലുവാതുക്കൽ എന്നിവിടങ്ങളിൽ 11 വീതവും കുളത്തൂപ്പുഴ, ചിതറ, തലവൂർ പ്രദേശങ്ങളിൽ 10 വീതവും കടയ്ക്കൽ, മൈലം ഭാഗങ്ങളിൽ എട്ട് വീതവും നിലമേൽ, അഞ്ചൽ എന്നിവിടങ്ങളിൽ ഏഴ് വീതവും ഉമ്മന്നൂർ, കുണ്ടറ, ചിറക്കര, പത്തനാപുരം പ്രദേശങ്ങളിൽ ആറ് വീതവും ശാസ്താംകോട്ട, വെളിയം, ഏരൂർ ഭാഗങ്ങളിൽ അഞ്ച് വീതവും ആദിച്ചനല്ലൂർ, ഇളമാട്, കരീപ്ര, കുമ്മിൾ, തൃക്കോവിൽവട്ടം, നെടുമ്പന, പൂയപ്പള്ളി, പേരയം എന്നിവിടങ്ങളിൽ നാല് വീതവും വെട്ടിക്കവല, വിളക്കുടി, പിറവന്തൂർ, തൊടിയൂർ, ചവറ, കുലശേഖരപുരം, ഇളമ്പള്ളൂർ, ആലപ്പാട് പ്രദേശങ്ങളിൽ മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.