പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല യോഗം സംഘടിപ്പിച്ചു. നിരോധിത പ്ലാസ്റ്റിക് സഞ്ചികളുടെയും പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ കപ്പ് മുതലായവയുടെ വില്‍പ്പന, ഉപയോഗം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം സംബന്ധിച്ച് എന്‍വിറോണ്‍മെന്റല്‍ എന്‍ജിനീയര്‍ കൃഷ്ണന്‍ സംസാരിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.എ.അഭിജിത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബേബി കോട്ടായില്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.ഹമീദ്, ജില്ലാ ട്രഷറര്‍ കെ.കെ.ഹരിദാസ്, വിവിധ മേഖലാതല യൂണിറ്റ് ഭാരവാഹികള്‍ സംസാരിച്ചു.