തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ഗവ. ചെയിൻ സർവേ സ്‌കൂളുകളിൽ നടത്തപ്പെടുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ചെയിൻ സർവേ (ലോവർ) ക്ലാസിലേക്ക് നിലവിലുള്ള ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ പകർപ്പു സഹിതം ഡിസംബർ 31 ന് മുൻപ് തിരുവനന്തപുരം വഴുതക്കാടുള്ള സർവേ ഡയറക്ടർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവേ വകുപ്പിന്റെ വെബ്‌സൈറ്റായ www.dslr.kerala.gov.in  ലും സർവേ ഡയറക്ടറേറ്റിലും 0471 2337810 എന്ന നമ്പറിലും ലഭിക്കും.