പാലക്കാട്: പാലക്കാട് ഗവ.ടെക്നിക്കല് ഹൈസ്‌കൂളില് 2020 – 21 അധ്യയന വര്ഷത്തിലെ ടി.എച്ച്.എസ്.എല്.സി പരീക്ഷയില് സമ്പൂര്ണ എപ്ലസ്, 10 എ പ്ലസ് നേടിയ വിദ്യാര്ഥികളെ അനുമോദിക്കുന്നതിന് പി.ടി.എ യുടെ നേതൃത്വത്തില് സംഘടിപ്പിച്ച ‘നിറവ് 21’ എ.പ്രഭാകരന് എം.എല്.എ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഗവ.ടെക്നിക്കല് ഹൈസ്‌കൂള്, ഗവ.ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന് ഡിസൈനിംഗ് പാലക്കാട്, ഗവ.ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന് ഡിസൈനിംഗ് അഗളി എന്നീ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളുടെ ഉദ്ഘാടനവും നിര്വഹിച്ചു.

മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന് അധ്യക്ഷനായി. ടെക്നിക്കല് ഹൈസ്‌കൂള് സൂപ്രണ്ട് ബിജു ജോണ്സണ്, പി.ടി.എ പ്രതിനിധികളായ ആര്.സുജയ്, സി.എം.വിനോദ്, അധ്യാപകരായ സി.വി.ജനനി, വൈ.സുനിത, പി.രാജേഷ്, പി.എസ്.സുരേഷ് എന്നിവര് സംസാരിച്ചു.