പാലക്കാട്: ലൈഫ് മിഷന് പാലക്കാട് ജില്ലാ കോര്ഡിനേറ്ററായി ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര് കെ.പി. വേലായുധന് ചുമതലയേറ്റു. നിലവിലെ ജില്ലാ കോര്ഡിനേറ്ററുടെ ഡെപ്യൂട്ടേഷന് കാലവധി അവസാനിച്ചതിനെ തുടര്ന്നാണ് പൂര്ണ്ണ അധിക ചുമതല പ്രൊജക്ട് ഡയറക്ടര്ക്ക് നല്കിയിട്ടുള്ളത്.
ലൈഫ് മിഷന് പുതിയ പട്ടിക തയ്യാറാക്കുന്നതിനുള്ള പ്രവര്ത്തനങ്ങള്ക്ക് മുന്ഗണന നല്കുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ കോര്ഡിനേറ്റര് അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഫീല്ഡ് പരിശോധന നടക്കുന്നത്. ഓണ്ലൈനായി ലഭിച്ച മുഴുവന് അപേക്ഷകളും പരിശോധിക്കും. അപേക്ഷകര് ഓണ്ലൈനായി സമര്പ്പിച്ച അപേക്ഷയില് തെറ്റുകള് വന്നിട്ടുണ്ടെങ്കില് പരിശോധന സമയത്ത് ഉദ്യോഗസ്ഥരെ അറിയിക്കണം. അസല് രേഖകള് പരിശോധിച്ച് ബോധ്യപ്പെട്ടാല് പരിശോധന ഉദ്യോഗസ്ഥന് സോഫ്റ്റ് വെയറില് തിരുത്തലുകള് വരുത്തി നല്കുമെന്നും അദ്ദേഹം അറിയിച്ചു. റേഷന്കാര്ഡില് തിരുത്തല് നടത്താന് സാധിക്കില്ല. അപേക്ഷകര് ശരിയായ വിവരങ്ങള് പരിശോധന ഉദ്യോഗസ്ഥര്ക്ക് നല്കണം. അപേക്ഷ നല്കുമ്പോള് ഭൂമി ഇല്ലാതിരിക്കുകയും ഇപ്പോള് ഭൂമി ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കില് ഭൂമിയുള്ള പട്ടികയിലേക്ക് മാറ്റി അര്ഹത നിര്ണയിക്കുന്നതാണെന്നും ജില്ലാ കോര്ഡിനേറ്റര് അറിയിച്ചു.